ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.
Related News
വെള്ളം,ഭക്ഷണം, വീട്; ബാക്കിയെല്ലാം നന്ദിയോടെ ഓര്‍ക്കേണ്ട ബോണസുകളാണെന്ന് അനുഷ്ക ശര്‍മ്മ
മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത് രാജ്യം കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. ഈ പടപൊരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നാളുകളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്യന്തം ഭീതികരമായ അവസ്ഥ. മടുപ്പിന്റെയും വിഷാദത്തിന്റെയും ബോറടിപ്പിക്കലിന്റെയും നാളുകള്‍. പക്ഷെ ഈ സമയവും കടന്നുപോകുമെന്ന് ഓര്‍മിപ്പിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ. അനുഷ്കയുടെ കുറിപ്പ് എല്ലാ ഇരുണ്ട മേഘത്തിനും ഒരു വെള്ളി വരയുണ്ട്. ‘മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത്. പക്ഷേ സമയമില്ലാത്തതിന്റെ പേരില്‍ […]
കോട്ടയത്ത് ബാറിന് മുന്നിൽ തോക്കുമായെത്തി വെടിയുതിർത്ത രണ്ടുപേർ പിടിയിൽ; കൗതുകത്തിന് വേണ്ടിയാണ് വെടിവെച്ചതെന്ന് പ്രതികൾ
കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാക്കൾ കോതനല്ലൂരിലെ ബാറിന് മുന്നിൽവെച്ച് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത ശേഷം കടന്ന് കളയുകയായിരുന്നു. സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്രകാരം കൗതുകത്തിന് വേണ്ടിയാണ് വെടിയുതിർത്തത് എന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ കൗതുകം അല്പം കൂടിയത്തോടെ ബാർ ഉടമ പൊലീസിൽ പരാതി നൽകി. […]
പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു
ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ(35)ആണ് മരിച്ചത്. നൗഷേര സെക്ടറിലെ രജൗരിയിലാണ് പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രാവിലെ ആറരയോടെയായിരുന്നു പാകിസ്താന് സേനയുടെ വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.