കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.
Related News
ഓണദിവസങ്ങളിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന: 10 ദിവസത്തിനിടെ വിറ്റത് 750 കോടിയുടെ മദ്യം
തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിലുണ്ടായത് റെക്കോർഡ്. 750 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്. ബെവ്കോയാണ് ഇക്കാര്യം അറിയിച്ചത്. 30 ശതമാനം വിൽപ്പന ബാറുകളിലാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്. ആദ്യമായി ഒരു ഔട്ട്ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ വിറ്റത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് […]
സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം
സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് വമ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ […]
ശബരിമല വിഷയം പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങി ബി.ജെ.പി
ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്. ശബരിമലയിലേത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യ പ്രശ്നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. […]