പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു.
Related News
‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന് പ്രസിഡന്റ്
റഷ്യ യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള് സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു […]
യു.എസിലുണ്ടായ വെടിവയ്പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്, ചാള്‍സ് ഒന്നാമന്, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]