കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി.
എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് കോഴിക്കോട് ജില്ലയിൽ ബസിടിച്ച് മരിച്ചത്.
അതിനിടെ, കഴിഞ്ഞ ദിവസം അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ പരിശോധന നടത്തി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.