കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്സാനയാണ് മരിച്ചത് (18). ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Related News
ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതിയില്ല; ആവശ്യം തള്ളി ഗവര്‍ണര്‍
ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി വേണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണത്തിന് വിജിലന്‍സ് അനുമതി ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ […]
കൊച്ചി ലഹരിമരുന്ന് വേട്ട; പിടിയിലായ വിദേശ പൗരന്മാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലഹരിമരുന്ന് കടത്ത് കേസില്‍ ടാന്‍സാനിയന്‍ പൗരന് അഷ്റഫ് സാഫിയെയും സിംബാവെ പൗരത്വമുള്ള ഷാരോണ്‍ ചിക്ക്വാസെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനം. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കിയത് ഒരേ സംഘമാണെന്നാണ് എന്‍സിബിയുടെ നിഗമനം. ഇരുവരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ജൂണ്‍ 19നാണ് കോടികള്‍ വില വരുന്ന മയക്കുമരുന്നുമായി ഷാരോണ്‍ ചിക്ക്വാസെ പിടിയിലായത്. ഇവരും അഷ്റഫ് സാഫിയും മയക്കുമരുന്ന് എത്തിച്ചത് കൊച്ചി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ വില്പനയ്ക്ക് വേണ്ടിയായിരുന്നു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്നത് […]
പൊലീസ് ആസ്ഥാനത്ത് ഇനി റോബോട്ട് സന്ദര്‍ശകരെ സ്വീകരിക്കും
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യനാണ്. സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായ് പുതിയ ചുമതലക്കാരന് വാതില്‍ തുറന്നെത്തി. എത്തിയത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് കണ്ടതോടെ റോബോട്ട് സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ യന്ത്രമനുഷ്യന് നല്‍കും. നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. […]