എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി . ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തടസ്സം . വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല . ചര്‍ച്ച ചെയ്ത് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കും .ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഉണ്ടാകുമെന്നും കൃഷ്ണന്‍കുട്ടി കോഴിക്കോട് പറഞ്ഞു.
Related News
ലഹരി ഒഴുകിയ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ
കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോർട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്. വലിയ എം.ഡി.എം.എ വേട്ട നടന്നതും ഈ ദിവസങ്ങളിൽ തന്നെയാണ്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്. സംസ്ഥാനത്തേക്കു എംഡിഎംഎ എത്തുന്നത് വർധിച്ചുവെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പിടിച്ചവയിൽ ബ്രൗൺഷുഗറും,ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടും. […]
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയില്‍
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് അലന് ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അലന് ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ […]
കൊക്കക്കോളയും തംപ്സപ്പും നിരോധിക്കണമെന്നാവശ്യം: അഞ്ച് ലക്ഷം പിഴയിട്ടു ഹര്‍ജി തള്ളി സുപ്രീംകോടതി
കൂള്‍ഡ്രിങ്ക്സുകളായ കൊക്കക്കോളയും തംപ്സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴചുമത്തി സുപ്രീംകോടതി. കൂള്‍ഡ്രിങ്ക്സുകളായ കോക്ക കോളയും തംപ്സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയയാള്‍ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഉമേദ്സിന്‍ഹ പി ചാവ്ദ എന്ന പൊതുപ്രവര്‍ത്തകനാണ് പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് കോടതിയെ സമീപിച്ചതെന്നും എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ടു ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിശദീകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാണ് […]