പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്. ശക്തമായ പ്രതിപക്ഷത്തെ രാജ്യത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ രീതിയിലൂടെ സീറ്റ് കൂട്ടി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബെന്നി ബെഹനാന് മീഡിയവണിനോട് പറഞ്ഞു.
Related News
ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു
കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു. ആന്റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും. നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.
വേനല്‍മഴ തുടരും; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും. ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മഴക്കാര് കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി […]
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർവീസുകൾ കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിർദേശമുണ്ട്.