International

റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്

റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്നലെ പള്ളിയിലെത്തിയത്. വിശ്വാസികള്‍ക്കായി കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് വിശ്വാസികള്‍ മസ്ജിദുല്‍ അഖ്സയിലെത്തിയത്. റമദാനില്‍ പ്രവേശനാനുമതി ലഭിച്ചതോടെ ഗസ്സയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമായി നിരവധി ഫലസ്തീനികളും പങ്കെടുത്തു. ഏതാണ്ട് 260,000 വിശ്വാസികളാണ് റമദാനിലെ അവസാന വെള്ളിയാഴ്ച പങ്കെടുക്കാന്‍ എത്തിയത്.

രാവിലെ മുതല്‍ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി തുടങ്ങിയിരുന്നു. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുറമേ പതിനായിരക്കണക്കിന് സ്വദേശി കുടുംബങ്ങളും പ്രാര്‍ഥനക്കായി എത്തിയിരുന്നു. കടുത്ത തിരക്ക് മുന്‍കൂട്ടി സുരക്ഷാ വകുപ്പുകളും ആരോഗ്യവകുപ്പുകളും മറ്റും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. മസ്ജിദുല്‍ അഖ്സക്ക് സമീപം കനത്ത ഗതാഗത നിയന്ത്രണങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്കായി ഭക്ഷണങ്ങള്‍ ഒരുക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്തു.