കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.
Related News
അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി
അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്‍. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്. പുലർച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല. സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി […]
കൊയിലാണ്ടിയിൽ മധ്യവയസ്കൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകന് (61) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ്
പന്തീരങ്കാവ് യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ് ജമീല. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ജമീല മീഡിയ വണിനോട് പറഞ്ഞു. മീഡിയ വൺ എക്സ്ക്ലൂസീവ്. യു.എ.പി.എ ചുമത്തി അലനെയും താഹ യേയും അറസ്റ്റ് ചെയ്ത ദിവസം തന്നെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുവരുടെയും ബന്ധുക്കൾ കണ്ടിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനോടൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അലനും താഹയും തെറ്റുകാരാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് താഹയുടെ ഉമ്മ ജമീല പറഞ്ഞു. നീതി […]