സിപിഐയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം. കഴിഞ്ഞ തവണത്തെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. ശക്തമായ തൃകോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭാ എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനാണ് ആലോചന. തൃശൂർ സീറ്റ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ജനകീയത കൊണ്ട് തിരിച്ച് പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ. മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സ്ഥാനാർത്ഥി ആക്കിയേക്കും.
Related News
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഐഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ സംവരണത്തിന് എല്ലാ അർഹതയുമുള്ള […]
കോന്നിയിൽ റോബിൻ പീറ്ററല്ലാതെ വേറെ ആരെയും അഗീകരിക്കില്ല
കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥി ആക്കാൻ സമ്മർദ്ദവുമായി പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം. കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് സമ്മർദ്ദവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കോന്നി കോൺഗ്രസ്സ് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു തുടങ്ങി എല്ലാ പോഷക സംഘടനാ നേതാക്കളും […]
‘കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു’; ഗവർണർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്നും ഗവർണർ ആരോപിച്ചു. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളത് ക്രിമിനലുകളാണെന്ന് ഗവർണർ വിമർശിച്ചു. അവർ നടത്തുന്നത് കരുതി കൂട്ടിയുള്ള അക്രമമാണെന്നും ഗവർണർ പറഞ്ഞു. നവ കേരള യാത്രയുടെ പേരിൽ സ്കൂളുകളുടെ മതിൽ തകർക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്നു. പോലീസിനെ […]