International

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു. നൂറുകണക്കിന് ഫലസ്തീനികളും സിറിയക്കാരുമാണ് ‍‍ദിനം കൊണ്ടാടിയത്. ഫലസ്തീന് ഐക്യദാർഢ്യവുമായി എല്ലാ വര്‍ഷവും റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ജറുസലം ദിനം ആഘോഷിക്കുന്നത്.

1979 ല്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള റൂഹുള്ള ഖുമൈനിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. സിറിയൻ-ഫലസ്തീനിയൻ പതാകകൾ വഹിച്ചു ദമാസ്കസിന്റെ തെരുവുകളിലൂടെ പ്രകടനങ്ങൾ നടത്തിയ ജനക്കൂട്ടം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപെടലുകള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജറുസലമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കാന്‍ നടപടിയെ അംഗീകരിക്കാന്‍ ഫലസ്തീന്‍ ഇതുവരെ തയാറായിട്ടില്ല