സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.
Related News
അയോധ്യ ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ; ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും
അയോധ്യയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭക്തരുടെ ഇഷ്ടാനുസരണം മൊബൈൽ പേയ്മെന്റുകൾ നടത്തുന്നതിനായി ക്യുആർ കോഡ്, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ എന്നിവയാണ് ക്ഷേത്ര പരിസരത്ത് സജ്ജീകരിക്കുന്നതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തടസ്സങ്ങൾ ഇല്ലാത്ത മൊബൈൽ പേയ്മെന്റ് സേവനങ്ങൾ നൽകുക എന്നതാണ് […]
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്ണവിലയാണ് ഇത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു. […]
മിശ്രവിവാഹിതർക്ക് 30,000 രൂപയുടെ ധനസഹായം നൽകാൻ കേരള സർക്കാർ
മിശ്രവിവാഹിതർക്ക് ധനസഹായവുമായി കേരള സർക്കാർ. മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയെ ചുമതലപ്പെടുത്തി. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കേറ്റ്, ആധാർ അല്ലെങ്കിൽ […]