മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ
പറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.
Related News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ല : ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഗവർണർക്ക് ധാർമ്മികത ഉണ്ടെങ്കിൽ തുടരാനാകില്ല; നാക്കു പിഴയിലെ തന്റെ രാജി ഓർമ്മപ്പെടുത്തി മന്ത്രി സജി ചെറിയാൻ
സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് ഗവര്‍ണര്‍ എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന് പറഞ്ഞു. സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെയുണ്ടായത്. ധാര്‍മികത ഉണ്ടെങ്കില്‍ ഇനിയും സ്ഥാനത്ത് തുടരാനാകില്ലെന്ന് സജി ചെറിയാന് പറഞ്ഞു. താന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി. […]
ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍
ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍. 2017 നവംബര്‍ മുതലുള്ള ശന്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ഒള് ഇന്ത്യ ബാഹ്ക് എംബ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. എ.ടി.എമ്മുകളിലേക്കുള്ള പണവിതരണത്തെ ബാധിച്ചേക്കും. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ആവശ്യമുള്ള പണം കൈയില്‍ കരുതാന്‍ അക്കൌണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.