സാങ്കേതിക തകരാർ മൂലം ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലാണ് അപകടത്തിൽ പെട്ടത് എന്ന് ബ്രിട്ടീഷ് ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെ മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ചൈന ഈ റിപ്പോർട്ടിനെ തള്ളി.
ഓഗസ്റ്റ് 21നാണ് അപകടം നടന്നതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതികത്തകരാറുണ്ടായ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീർന്ന് അത് കൂട്ടമരണത്തിലേക്ക് നയിക്കുയായിരുന്നു. യുഎസ് മുങ്ങിക്കപ്പലിനെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയിൽ കുടുങ്ങിയായിരുന്നു അപകടം. ഇതോടെ മുങ്ങിക്കപ്പലിൽ ചില കേടുപാടുകളുണ്ടായി. ഇത് പരിഹരിക്കാൻ 6 മണിക്കൂറെടുത്തു. ഇതിനിടെ ഓക്സിജൻ തീർന്ന് കൂട്ടമരണം സംഭവിക്കുകയായിരുന്നു.