സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
