കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
Related News
കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും; നഗരത്തില്‍ ഗതാഗത ക്രമീകരണം
കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലേക്ക് പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം […]
പാലാരിവട്ടം മരണം; റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടം
പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ ജീവന് പൊലിഞ്ഞതിന് പിന്നാലെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. തമ്മനം – പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊച്ചി കോർപ്പറേഷന് കളക്ടര്‍ നിർദ്ദേശം നൽകി. യുവാവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ ജീവന് പൊലിഞ്ഞത്. ഇതോടെ നഗരത്തിലെ റോഡുകളിലെ ശോചനീയാവസ്ഥക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഇതോടെ […]
പ്രധാനധ്യാപകന് സസ്പെന്ഷന്, പി.ടി.എ പിരിച്ചുവിട്ടു
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു. വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.