നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.
Related News
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്ര സംഘം കേരളത്തിലേക്ക്
കോവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റന്നാൾ കേരളത്തിൽ എത്തുക. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനങ്ങൾക്കും നടപടികൾ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്. കേരളത്തിലെ […]
മാറാട് കലാപം: സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ
മാറാട് കലാപത്തില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ. ഗൂഢാലോചന അന്വേഷിക്കാൻ ആവശ്യമായ രേഖകൾ സർക്കാർ കൈമാറുന്നില്ല. സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ല. അന്വേഷണം പൂർത്തിയാക്കാൻ രേഖകൾ അനിവാര്യമാണെന്നും രേഖകൾ വിട്ട് കിട്ടാൻ കോടതി ഇടപെടണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് നല്കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് പ്രധാന ആവശ്യം. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം മാറാട് കലാപത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നാണ് സി.ബി.ഐയുടെ മുഖ്യപരാതി.
ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാ ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് […]