തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. പത്ത് കൊല്ലമായി തുടരുകയാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാര്‍ത്ത അവാസ്തവമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബി.ജെ.പിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. വീക്ഷണത്തിന്റെ മുഖപ്രസംഗം കൊണ്ട് ഞെട്ടിപ്പോയി. തന്നോട് വിശദീകരണം ചോദിക്കാതെയാണ് മുഖപ്രസംഗം വന്നത്. ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം സുധീരന് പറഞ്ഞത്. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ അദ്ദേഹം കാണിക്കുന്നില്ലെന്നും സുധീരന് കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ല. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായിയെന്ന് സുധീരന് പറഞ്ഞിരുന്നു.