സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.
Related News
സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിത്; കുമ്മനത്തിന് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ മറുപടി. സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ നുള്ളിപ്പെറുക്കാന്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണെന്ന് കൊടുക്കുന്നില്‍ പറഞ്ഞു. അനാവശ്യപരിഷ്കാരങ്ങള് അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത് കോണ്‍ഗ്രസോ സി.പി.എമ്മോ അല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ […]
സ്കൂളുകളുടെ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി
കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും യു.പി ആറ് […]
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പൊലീസ് പിടിയിലായത്. മുവാറ്റുപുഴ കീച്ചേരിപടിയിൽ ട്രെയിൻ, ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡൽ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് ആവശ്യക്കാരേറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായിരുന്നു ഇയാൾ വ്യാജ ആർ.ടി.പി.സി.ആർ പരിശോധനാഫലം നൽകിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് പണമിടപാട് രേഖകളും നിരവധി ആധാർ […]