സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്.
Related News
പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.(HighCourt Bail for shyas kareem) വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. ഷിയാസ് കരീം എത്തിയ വിവരം […]
ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ ദിലീപ് ഇന്ന് മറുപടി സത്യവാങ്മൂലം നൽകില്ല
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദിലീപ് ഇന്ന് കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് ദിലീപിന്റെ നിലപാട്. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി […]
സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ്
സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്ക്കോ സംഘടനയ്ക്കോ സിനിമയ്ക്കോ വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യും. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും മന്ത്രി പറഞ്ഞു. ‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് […]