ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയതായി കോണ്‍ഗ്രസില്‍ വിലയിരുത്തല്‍. തോല്‍വി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാനും കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. മിന്നുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനിടെ ആലപ്പുഴയിലെ തോല്‍വിയെ പാര്‍ട്ടിയെ അമ്പരപ്പിച്ചു. വിജയം പ്രതീക്ഷിച്ചിടത്ത് തോല്‍വി ഉണ്ടായതിന് പിന്നില്‍ സംഘടനാപരമായ പിഴവുണ്ടായിട്ടുണ്ടെന്നാണ് വിവരം. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും.
ആലപ്പുഴയിലെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് ഇന്നത്തെ നേതൃയോഗത്തിനെത്തിയിരുന്നില്ല. വൈകിട്ട് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുനസംഘടനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. എം.പിമാരായ ഡി. സി.സി പ്രസിഡന്റുമാര്‍ക്ക് ഉപതെരഞ്ഞെടുപ്പ് വരെ മാറ്റമുണ്ടാകില്ല. രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയുണ്ടാക്കിയ അനിശ്ചിതത്വം മാറുന്ന മുറക്ക് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തും. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണെന്ന പ്രമേയവും കെ.പി.സി.സി പാസാക്കി.