പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്. ദേശങ്ങൾക്ക് എന്നാലും ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട്. (Suresh gopi help over pulikkali team)
അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്. സ്വന്തം നിലക്ക് ഓരോ ദേശത്തിന് താനും 50000 രൂപ വെച്ച് നൽകുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്‌ക്കുന്നുവെന്നാണ് പുലികളി സംഘങ്ങളുടെ പരാതി.15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ലെന്നും കലാകാരന്മാർ പറയുന്നു.