കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ ഓണം തുരുത്ത് കവലയിലായിരുന്നു സംഘർഷം. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നാണ് വിവരം.
Related News
ചുട്ടുപൊള്ളി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജാഗ്രതാനിര്‍ദേശം
വേനല്‍ ശക്തി പ്രാപിച്ചതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. മീനമാസച്ചൂടേറ്റ് വെന്തുരുകുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും […]
മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പരാതി. പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം. ആരോപണം മാധ്യമ ശ്രദ്ധ നേടാൻ. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് […]
ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്
ഡി.ജി.പി ജേക്കബ് തോമസിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ പത്ത് കോടിയിലധികം രൂപ സര്‍ക്കാരിന് നഷ്ട്ടം വരുത്തിയെന്നാണ് കേസ്. 8 കോടി രൂപയ്ക്ക് ഡ്രഡ്ജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 19 കോടി ചെലവില്‍ ഹോളണ്ട് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയെന്ന് എഫ്.ഐ.ആര് പറയുന്നു. […]