തിരുവനന്തപുരം കഴക്കൂട്ടത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തതിൽ ഡ്രൈവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ മുകളിൽ ഇരുത്തിയുള്ള യാത്ര. യാത്രയിൽ മുഴുവൻ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളിൽ ഇരുത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു.
Related News
നോക്കുകുത്തിയായി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍
അധികൃതരുടെ ഭാവനാശൂന്യതക്കും കെടുകാര്യസ്ഥതക്കും ഉത്തമ ഉദാഹരണമാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കഥ. കോടികള്‍ മുടക്കി കെട്ടിയുയര്‍ത്തിയ കെട്ടിടം കെ.എസ്.ആര്.ടി.സിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടാതെ കിടന്നത് നാല് വര്‍ഷം. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്.ടി.സിക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി കൂടുതല്‍ നഷ്ടം വരുത്തിവെക്കുകയാണ് ചെയ്തത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. 2019 – 22 കാലത്തേക്കാണ് വർധന. ബിപിഎൽ വിഭാഗക്കാർക്ക് വർധനയുണ്ടാകില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രിലിലാണ് മുമ്പ് വൈദ്യുതി […]
നായയെ കെട്ടിവലിച്ചിഴച്ച് ക്രൂരത: പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മനേക ഗാന്ധി
വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെടല്‍. പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മന്ത്രി ഡിജിപിയേയും ആലുവ റൂറല്‍ എസ്പിയേയും ഫോണില്‍ വിളിച്ചു. അതേസമയം നായയെ വലിച്ചിഴക്കാനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റൂറൽ എസ്.പി നിർദേശം നൽകി. സംഭവത്തില്‍ ഇന്നലെ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 […]