പത്തനംതിട്ടയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസ്. പത്തനംതിട്ട കുളനടയിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്. ഇന്നലെ കെ സ്വിഫ്റ്റ് ബസ് ജീപ്പിലിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.
Related News
ട്രെയിൻ കിട്ടാൻ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ
സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.
ബ്രഹ്മപുരം തീപിടിത്തം; ഹിറ്റാച്ചികളെയും ഡ്രൈവർമാരെയും അടിയന്തരമായി വേണമെന്ന് ജില്ലാ കളക്ടർ, ഉടൻ ബന്ധപ്പെടണം
ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ( Brahmapuram fire Hitachis and drivers urgently needed ). തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ […]
പ്രളയദുരിതാശ്വാസത്തില്‍ ഇടത് സര്‍ക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി, പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു
മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനമുന്നയിച്ച് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് മലപ്പുറം കളക്ട്രേറ്റിന് മുന്പില് രാപ്പകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബ്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് അബ്ദുള്‍ വഹാബ് സര്‍ക്കാര്‍ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും […]