കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.
Related News
സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ എം.എല്‍.എമാര്‍
ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിൽ ആയിരുന്നു. പ്ലക്കാർഡുകളും ബാനറുകളും രക്തത്തിൽ കുതിർന്ന ഷാഫി പറമ്പിൽ ബനിയനും ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം […]
ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം
ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്. 1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി […]
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പുരോഹിതന് ഏഴ് വർഷം കഠിന തടവും, പിഴയും
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.