അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലകുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം എന്നാല്‍ ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു.
Related News
ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 15000 കടക്കും
പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തിന് മുകളിലെത്തുമെന്ന് വിലയിരുത്തല്‍. പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് അനുദിനം രോഗവ്യാപനം കുതിക്കുകയാണ്. പരിശോധന 73,000ത്തില്‍ എത്തിയതോടെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 14.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാല് ജില്ലകളില്‍ വീണ്ടും പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടന്നു. കോവിഡ് മരണവും 900ത്തിന് […]
മമതയ്ക്ക് വിണ്ടും തിരിച്ചടി, 24 മണിക്കൂറിനിടയില്‍ നാല് എം.എൽ.എമാര്‍ രാജി വെച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വെള്ളിയാഴ്ച പുറത്തുപോയത് രണ്ടു നേതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന് പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എൽ.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കി നിൽക്കെയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ബാരക്പുർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയാണ് […]
ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും
ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു. വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ […]