ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍. പോളണ്ടിന്റെ സ്വീഡില്ലാ താരം ഹര്ക്കാക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ജര്‍മനിയുടെ യാനിക് ഹാന്മാനെ അനായാസം മറികടന്നാണ് നദാലിന്റെ മുന്നേറ്റം. വാവ്റിങ്ക, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൌണ്ടില്‍ കടന്നു, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് രണ്ടാം റൌണ്ടിലെത്തി. അതേ സമയം കരോലിന വോസ്നിയാകി ആദ്യ റൌണ്ടില്‍ വീണു.
Related News
‘ഞാൻ ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും കളിപ്പിക്കില്ല’; രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയെന്ന് കൃഷ്ണമചാരി ശ്രീകാന്ത്
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. താൻ ടീം ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും രോഹിത് ശർമയെ കളിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയാണെന്നും ശ്രീകാന്ത് വിമർശനമുന്നയിച്ചു. ഇന്നലെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കമൻ്ററിയിലാണ് ശ്രീകാന്തിൻ്റെ പരാമർശം. ഈ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 126.90 ശരാശരിയിൽ വെറും 184 റൺസാണ് […]
ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ കീഴടക്കി ആദ്യ വിജയം നേടി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ. എസ്.സി.ഈസ്റ്റ് ബംഗാളിനെ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ വിജയം നേടിയത്. ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി. ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും ലക്ഷ്യം കണ്ടു. ആന്റോണിയോ പെറോസേവിച്ചിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആമിര്‍ ഡെര്‍വിസേവിച്ചും ലക്ഷ്യം കണ്ടു. നാല് മത്സരങ്ങളില്‍ […]
രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 339നു പുറത്ത്; ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് ആദ്യ ജയം
രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ബിയിൽ ബംഗാളിനെ 109 റൺസിനു വീഴ്ത്തിയാണ് കേരളം ആദ്യ ജയം കുറിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 109 റൺസിനു തകർത്ത കേരളം 14 പോയിൻ്റുമായി പട്ടികയിൽ നാലാമതാണ്. ഇതുവരെ ഒരു ജയവും ഒരു പരാജയവും നാല് സമനിലയുമാണ് കേരളത്തിനുള്ളത്. ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസ് നേടി പുറത്തായി. 124 റൺസ് നേടി സച്ചിൻ ബേബി ടോപ്പ് സ്കോററായപ്പോൾ അക്ഷയ് ചന്ദ്രൻ 106 റൺസ് നേടി. ജലജ് […]