പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് ആക്ഷേപം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്കി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ നല്‍കിയത്. നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐ.ജിക്ക് എസ് പി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിൻ്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചുനൽകുകയോ ചെയ്തില്ല. വിഷയത്തിൽ പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി
Related News
ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇന്ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാകണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ലൈഫ് മിഷന് പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. എന്നാല്‍ സ്പീക്കര്‍ ഹാജരാകാന്‍ […]
നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍. അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഇക്കാര്യം […]
കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചത്: മുല്ലപ്പള്ളി രാമചന്ദ്രന്
കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വാക്സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അതീവ ജാഗ്രത അനിവാര്യമാണ്. പ്രതിദിന ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം നടത്തിപ്പിന് കോണ്‍ഗ്രസ് ഒരുകാലത്തും എതിരല്ലെന്നും കെപിസിസി അധ്യക്ഷന്‍. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോ എന്ന് സര്‍ക്കാരും സംഘാടകരും ആലോചിക്കണം. കെപിസിസി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള് റൂം […]