മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Related News
ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ […]
ഫാനി ചുഴലിക്കാറ്റെത്തിയേക്കും; ആശങ്കയോടെ തമിഴ്നാട് തീരം
ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലർട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് തീരദേശ മേഖലയിൽ ഉള്ളവർക്ക് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് മുപ്പതിന് തമിഴ്നാട് തീരത്തേക്ക് നീങ്ങും. ഇത് തീരം തൊടാനുള്ള സാധ്യത 60 ശതമാനം മാത്രമാണ്. നിലവിലെ സാധ്യതകൾ ഇങ്ങനെയാണെങ്കിലും ചുഴലിക്കാറ്റ് രൂപംകൊണ്ടതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. […]
ഓഫീസിലിരുന്ന് ടിക് ടോക് അഭിനയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ഓഫീസില്‍ ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച് തകര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ടിക് ടോക്കില്‍ അഭിനയിച്ച് ‘പണി’ വാങ്ങിയിരിക്കുന്നത്. സിനിമ പാട്ടുകളുടെയും ഡയലോഗുകളുടെയും അകമ്പടിയോടെയായിരുന്നു അഭിനയം. വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന തെലങ്ക് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയായിരുന്നു. സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം […]