കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയാണ് സജീഷ്.
Related News
ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്
ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന വള്ള സദ്യയിൽ അൻപതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തിൽ ഇന്ന് നടക്കുക. ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നു എന്നതാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം. സാധാരണ വള്ള സദ്യയെക്കാൾ വിഭവങ്ങൾ കുറവാണെങ്കിലും ഈ വിശ്വാസത്തിലാണ് പതിനായിരങ്ങൾ ആറൻമുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാനായി എത്തുന്നത്. വഞ്ചിപ്പാട്ടിന്ർറെ അകമ്പടിയോടെ […]
കേശവന് ചേട്ടന്റെ അടിമുടി മാറ്റം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കിടിലന്‍ മേക്കോവര്‍
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഒരു 55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ ആണ് ട്രെന്റിംഗ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. കേശേവേട്ടനെ കിടിലം മേയ്ക്കോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കള്‍. ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രമേ കേശവേട്ടനെ ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ കേശവേട്ടന്റെ കിടിലം മേയ്ക്കോവര് കണ്ട് കേരളക്കരയാകെ അമ്പരപ്പിലായിരിക്കുകയാണ്. മേയ്ക്കോവര് ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ കേശവേട്ടന് പറഞ്ഞത് ഒരു ബിഗ് നോ ആയിരുന്നു. […]
തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ: ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്
തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ടം’ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.1.63 കോടി പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം ഇവരിൽനിന്ന് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.(m k stalin launches rs 1000 monthly financial assistance scheme) മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ […]