വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ സഹായത്തിലാണ് കഴിഞ്ഞു വന്നത്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്.
Related News
‘വിനായകനേക്കാൾ എന്നെ അലോസരപ്പെടുത്തിയത് വി.കെ.പിയുടെ ചിരി’ : ദീദി ദാമോദരൻ
‘മീ ടൂ’ വിനെതിരായ നടൻ വിനായകന്റെ വിവാദ പരാമർശത്തിനെതിരെ സിനിമാ പ്രവർത്തക ദീദി ദാമോദരൻ. വിനായകനേക്കാൾ എന്നെ അലോസരപ്പെടുത്തിയത് തൊട്ടടുത്തിരുന്ന സംവിധായകൻ വി.കെ പ്രകാശിന്റെ ചിരിയാണെന്ന് ദീദി ദാമോദരൻ തുറന്നടിച്ചു. ‘മീ ടൂ’ വിനെതിരെ നടൻ വിനായകൻ നടത്തിയ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നവ്യ അഭിമുഖങ്ങിൽ കാണിച്ച പക്വമായ ആർജ്ജവം വേദിയിൽ കാണിക്കാത്തതിൽ ഖേദം തോന്നിയെന്നും ദീദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : നടൻ […]
സംസ്ഥാനത്ത് കനത്ത മഴ; മധ്യകേരളത്തില്‍ പലയിടത്തും വെള്ളക്കെട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. […]
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ […]