ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. വോട്ട് ചോര്ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ കുറവു വന്നതായും എന്നാല്‍ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും കേരളഘടകം പിബിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും.
Related News
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഈ വിധത്തില്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ മാസ്റ്റർ പ്ലാൻ തയാറായി. സെപ്റ്റംബർ 29 ന് ഒഴിപ്പിക്കലും ഒക്ടോബർ 11 ന് പൊളിക്കൽ നടപടിയും ആരംഭിക്കും. മാസ്റ്റർ പ്ലാൻ വെള്ളിയാഴ്ച സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഇന്ന് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് മുതൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമായി തുടങ്ങി. സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒഴിപ്പിക്കൽ നടപടി ഒക്ടോബർ 3 ന് പൂർത്തിയാക്കും. ഒഴിപ്പിക്കുന്നവരെ 6 […]
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കലിയാഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേപ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് – സി.പി.എം സഖ്യ സ്ഥാനാര്‍ഥി ദിത്തശ്രീ റോയിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക […]
വായു ചുഴലിക്കാറ്റ്: ഗുജറാത്ത് തീരത്ത് നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കും
വായു ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഗുജറാത്തിന്റെ രാവല്‍ ദിയു പ്രദേശങ്ങളിലേക്ക് വായു എത്തുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ തീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു തുടങ്ങി. ഇന്ന് വൈകീട്ടോടെ മൂന്ന് ലക്ഷം പേരെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം […]