കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്.
ട്യൂമർ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് വിധേയയായ 41കാരിക്ക് 49കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. പൊട്ടാറായ നിലയിലായിരുന്നു മുഴയെന്നും ഇപ്പോള്‍ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിതെന്നും ചെറിയ പിഴവ് പോലും മരണകാരണമായേനെയെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട നിലയിലാണ് മുഴ കണ്ടെത്തിയത്.