തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
Related News
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ ശ്രമിക്കുന്നു, പിണറായി സർക്കാർ നരേന്ദ്ര മോദിയുടെ കാർബൺ കോപ്പി; വി.ഡി സതീശൻ
നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് വി ഡി സതീശൻ. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം. എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടിസ് നൽകിയിരുന്നു. മന്ത്രിമാരുടേയും ഭരണപക്ഷ എം.എൽ.എമാരുടേയും സ്റ്റാഫംഗങ്ങൾ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് […]
ബാബ്രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം; അയോധ്യയില്‍ നിരോധനാജ്ഞ
ബാബ്രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ മാസം പതിനെട്ടിന് വാദം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സമാന്തരമായി മധ്യസ്ഥ ചർച്ചകളും പുരോഗമിക്കുകയാണ്. തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനിടെ അന്തിമ വാദം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് […]
അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.