കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയ നിലയിലാണ് .പൊലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു.
Related News
എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം
എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉടൻ തന്നെ പൊലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ പൊലീസ് കണ്ടെത്തി
പത്തനംതിട്ടയിലെ വിവിധ സ്കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എങ്ങനെയാണ് അവിടെയെത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നഗരസഭാ പരിധിയിലെ രണ്ട് സ്കൂളുകളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. സ്കൂളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് നാല് പേരെയും കാണാതായത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ്.