എറണാകുളം: പെരുമ്പാവൂരിലെ വെങ്ങോലയിൽ ഇതരസംസ്ഥാന കുട്ടികൾക്കായി ഉള്ള ക്രഷ് ഇന്ന് തുറക്കും. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ് രാവിലെ 10.30 മണിക്ക് ക്രഷ് ഉദ്ഘാടനം ചെയ്യും. അച്ഛനമ്മമാരുടെ തൊഴിൽ സമയത്തിന് അനുസരിച്ച് രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ക്രഷ് പ്രവർത്തിക്കുക. വെങ്ങോലയിലെ സോ മിൽ പ്ലൈവുഡ് അസ്സോസിയേഷനും, സിഐഐയും ചേർന്നാണ് ക്രഷിന്റെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്. പെരുമ്പാവൂരിലെ കുറ്റിപ്പാടത്ത് നാല് വയസ്സുകാരി പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ക്രഷിനുള്ള നടപടികൾ വേഗത്തിലായത്.
Related News
തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ
തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ഐഎഎസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് […]
ശോഭാ സുരേന്ദ്രന് വയനാട്ടിലെ സ്ഥാനാര്‍ത്ഥി? ബിജെപി സാധ്യതാ പട്ടിക ഇങ്ങനെ
ശോഭാ സുരേന്ദ്രന് വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടന്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. ശോഭാ സുരേന്ദ്രന് വയനാട് മത്സരിച്ചാല്‍ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്. ശോഭാ സുരേന്ദ്രന്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ […]
കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; ലഹരിസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സൂചന
കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ ഓണം തുരുത്ത് കവലയിലായിരുന്നു സംഘർഷം. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നാണ് വിവരം.