സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തിരുവാർപ്പ് സ്വദേശി എൻ.ജി ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
Related News
പി എസ് സി യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്; ഷാഫി പറമ്പിൽ
കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. ‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് […]
കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. കേരള സര്‍വകലാശാല അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ നടക്കും. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങി പോയ പരീക്ഷകളാണ് നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികള്‍ തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാലയുടെ […]
മോഫിയയുടെ ആത്മഹത്യ; ഭർത്താവിനെയും മാതാപിതാക്കളെയും വീണ്ടും റിമാൻഡ് ചെയ്തു
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ ഗാർഹിക പീഡനം നടന്നതിന് തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഗാർഹിക […]