ചുഞ്ചു നായർ എന്ന പൂച്ചയുടെ വിയോഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രന്‍ഡിങ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ ജാതിവാലിനെ അതിരൂക്ഷമായി ട്രോളിയും വിമര്‍ശിച്ചുമാണ് പത്രകട്ടിങ് സമാനതകളില്ലാതെ ഫേസ്ബുക്കില്‍ നിറഞ്ഞോടുന്നത്. വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല് ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൌരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം ഫേസ്ബുക്കില്‍ വൈറലാണ്. ഫേസ്ബുക്കിലെ ഭൂരിഭാഗം ട്രോള്ഗ്രൂപ്പുകളും ഇപ്പോള്‍ ചുഞ്ചുനായരുടെ ജാതി ചര്‍ച്ച ചെയ്യുകയാണ്. ജാതി വാല് വെച്ചും ചുഞ്ചുനായരെ ട്രോളുന്നവരെയും സാമൂഹിക മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല.
Related News
പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ജീവനൊടുക്കി
പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് അമൽജിത്ത് പോലീസിന് മൊഴി നൽകിയത്. വിഴിഞ്ഞം പൊലീസ് കേസടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത് കൺട്രോൾ റൂമിലേക്കാണ് വിളിച്ചത്. തൊടുപുഴ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും,സി.ഐ തന്റെ ജീവിതം നശിപ്പിച്ചതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമായിരുന്നു പറഞ്ഞത്. […]
‘പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണം’; കെപിസിസി
പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്കുളളിൽ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കൾക്ക് നിർദേശം നൽകി. ഇതിനു പുറമേ, ശശി തരൂർ വിഷയത്തിൽ തുടർ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കെപിസിസി നിർദേശം നൽകി. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിധത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി അനാവശ്യ വിഴുപ്പലക്കൽ പാടില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് 46 കാരനായ പുനീത് രാജ്കുമാര്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു. അപ്പു എന്ന സിനിമയിലൂടെയാണ് […]