തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
Related News
ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; പ്രതിഷേധവുമായി KSU
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയിൽ കണ്ടത്. കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ഓഫീസിന്റെ രണ്ടു മുറികളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫർണിച്ചറും കത്തി നശിച്ചിരുന്നു. കോളേജിലെ യൂണിയൻ കെഎസ്യു പിടിച്ചെടുത്തതിന് […]
സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, സന്ദീപ് നായര്‍ക്ക് ജാമ്യം
സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമണ് കോടതി നടപടി. മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. സ്വപ്നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്കി. എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് […]
ഇന്ന് മഹാശിവരാത്രി; വിപുലമായ ഒരുക്കങ്ങളുമായി ആലുവ മണപ്പുറം
ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തജന തിരക്ക് […]