ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.
Related News
കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിക്കുന്നതായി സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോർട്ടും
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. നിസാര പ്രശ്നങ്ങള്‍ പോലും നേരിടാൻ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളിലെ ആത്മഹത്യാ നിരക്കും കാരണങ്ങളും കണ്ടെത്താന്‍ നിയോഗിച്ച ഡിജിപി ആര് ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കണക്കുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്. ഈ കാലയളവിൽ 158 […]
നിഖില്‍ തോമസിന്റെ വ്യാജഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ വാദം പൊളിയുന്നു; കോളജിന്റെ ഭാഗത്തും വീഴ്ചയെന്ന് കേരള സര്‍വകലാശാല വി.സി
ആലപ്പുഴയില്‍ നിഖില്‍ തോമസിന്റെ വ്യജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ വാദം പൊളിയുന്നു. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി. എംഎസ്എം കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മോഹനന് കുന്നുമ്മല്‍ പറഞ്ഞു. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കേസ് കൊടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് കോളജ് […]
ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഒരു വർഷം
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാടിലാണ് ബന്ധുക്കൾ. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരുക്കേറ്റു. […]