തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്.
Related News
നാളത്തെ ഹര്‍ത്താല്‍
ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര […]
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കഴിഞ്ഞതവണ വാദം കേള്‍ക്കവേ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങളില്‍ ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കേരളവും തമിഴ്നാടും സമവായത്തിലെത്തിയിരുന്നില്ല. യോഗത്തിന്റെ മിനുട്ട്സ് ഇന്ന് സുപ്രിംകോടതിക്ക് കൈമാറും. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക […]
മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. തുക ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കണം. ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫ്ലാറ്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് സുപ്രീകോടതി ഉത്തരവിട്ടത്. അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കോടതി ഉത്തരവില്‍ ഒരുവരി […]