സിറോ മലബാര്‍സഭ വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത. വ്യാജരേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കില്ല. അറസ്റ്റിലായ ആദിത്യനെ മര്‍ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി കൊടുപ്പിച്ചത്. അതിരൂപത ഇറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും വിമര്‍ശമുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിച്ചേക്കും.
Related News
സിനിമയില്‍ തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ
മലയാള സിനിമയിൽ തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്വന് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]
തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്
തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. കുന്നുകുളം പോർക്കുളം സ്വദേശി ജിതേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഒരു സ്ത്രീയടക്കം 4 പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ജിതേഷിനെ പഴയന്നൂർ പൊലീസിന്റെ സഹായത്തോടെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള് കൂടി
കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള് കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവിഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കൽ […]