ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ് മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Related News
കെ സുധാകരന് നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്നയാള്‍: കെ വി തോമസ്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്. മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടതാണെന്ന വിമര്‍ശനമാണ് കെ വി തോമസ് ഉന്നയിക്കുന്നത്. കെ സുധാകരന് നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്ന ആളാണ്. സുധാകരനും ബ്രിഗേഡും സോഷ്യല്‍ മീഡിയയിലടക്കം തന്നെ കടന്നാക്രമിച്ചു. തെറി പറയുന്ന ബ്രിഗേഡ് നാടിന് ശാപമാണെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. സഹോദരന്റെ മരണ വാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്ന തരത്തില്‍ ബ്രിഗേഡുകള്‍ തരം താഴുന്നുവെന്ന് കെ […]
2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു
മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്പെക്ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ […]
ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടേയും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന് പ്രസിഡന്റ് ദര്ശന് പാല് വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമായി നാളെയും ചര്‍ച്ച നടത്തുമെന്നും വിഷയങ്ങള്‍ പരിഹരിക്കാന്‍ […]