വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Related News
എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തില്‍; അക്ബര്‍ റോഡിൽ നിരോധനാജ്ഞ
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡൽഹി പൊലീസ്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു. ഡൽഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും […]
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്. (man demise shawarma inspection) കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചതെന്ന് ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് […]
ശ്രീനിവാസന്റെ കൊലപാതകം : ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട് മേലാമുറിയിലെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം പത്തോളം പേർ ഇനിയും പിടിയിലാകാനുണ്ട്. ഗൂഡാലോചനയിൽ പങ്കാളികളായ അഷ്റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.പൊലീസ് വിശദമായി ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു.ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ […]