ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉണ്ടായ പരാജയം പി.ജയരാജന് സി.പി.എമ്മിനുളളില്‍ രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയായ ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്താനുളള സാധ്യത കുറവാണ്. ഇതോടെ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ തന്നെ ജയരാജന് തുടരാനാണ് സാധ്യത.
വ്യക്തിപൂജ വിവാദത്തിന് പിന്നാലെ ജയരാജനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചരടുവലികള്‍ നടത്തിയിരുന്നു. വടകരയില്‍ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയത് ഇതിന്റെ ഭാഗമാണന്നും ആരോപണമുയര്‍ന്നിരുന്നു. അക്രമ രാഷട്രീയത്തിന്റെ ഇരയെന്ന നിലയിലായിരുന്നു മത്സരരംഗത്ത് സി.പി.എം ജയരാജനെ അവതരിപ്പിച്ചത്. കൊലപാതക രാഷട്രീയം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഈ പ്രചരണം പക്ഷെ,മണ്ഡലത്തില്‍ വേര് പിടിച്ചില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ജയരാജന് ഇനി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താനുളള സാധ്യത വിരളമാണ്.നിലവില്‍ സംസ്ഥാന കമ്മറ്റി അംഗമായ ജയരാജന് ഈ സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത.
ഒരു വിഭാഗം സജീവ പ്രവര്‍ത്തകര്‍ പി.ജയരാജനൊപ്പം വടകര മണ്ഡലത്തില്‍ മുഴുവന്‍ സമയ പ്രചരണത്തിനിറങ്ങിയത് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്.