സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരാണ് മരിച്ചത്.
ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വർക്ക്ഷോപ്പിന് മുകളിൽ താമസിച്ചിരുന്ന ജീവനക്കാരാണ് പുക ശ്വസിച്ചും പൊള്ളലേറ്റും മരിച്ചത്..
Related News
റഷ്യ-യുക്രൈന് സംഘര്‍ഷം; പരിഹാര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് സൗദി
യുക്രൈന് സംഘര്‍ഷങ്ങള്‍ക്ക് സമാധാന പരിഹാരം കാണാനുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന്. ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുക്രൈന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണ്. സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ സന്തുലനവും സ്ഥിരതയും നിലനിര്‍ത്തണം. ഇതാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. […]
സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം
സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവർ ബംഗ്ലാദേശുകാരെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരം
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ […]