ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ് നായകൻ ക്രെയിഗ് ബ്രാത്വൈറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീണ് പോയ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്ന മത്സരമാകും ഇന്ത്യ -വെസ്റ്റ് ഇൻഡീസ് പാരമ്പരയെന്നാണ് ഇന്ത്യൻ അരാധകരുടെ പ്രതീക്ഷ. ആഥിധേയരാകട്ടെ ഏകദിന ലോകകപ്പിന് ടിക്കറ്റെടുക്കാനാകാതെ തകർന്ന് പോയതിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തനാഗ്രഹിച്ചാണ് പരമ്പരയ്ക്കിറങ്ങുന്നത്
ഇന്ത്യ മാറ്റങ്ങളോടെയാണ് മത്സരസത്തിനിറങ്ങുന്നത്. കാലങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന പൂജാരയ്ക്ക് പകരം മൂന്നാം നമ്പറിൽ ഗിൽ ബാറ്റിങിനിറങ്ങും. ഗില്ലിന്റെ ഓപ്പണിങ് സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ സാന്നിധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്ന ജയ്സ്വാൾ അരങ്ങേറും.ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ ആദ്യ മത്സരമായിരിക്കും ജയ്സ്വാളിന്. ഇടത് വലത് കോമ്പിനേഷൻ ഓപ്പണിങ്ങിൽ സാധ്യമാക്കുക കൂടി ചെയ്യും ഇത്തരമൊരു മാറ്റത്തിലൂടെ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലടക്കം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന ശ്രീകർ ഭരതിന് പകരം ഇഷാൻ കിഷൻ ഇന്ത്യയ്ക്കായി ഇന്ന് ടെസ്റ്റിൽ അരങ്ങേറും .നേരത്തെ ഏകദിനത്തിലും ടി 20 യിലും ഇന്ത്യൻ സീനിയർ ടീം ജേഴ്സി അണിഞ്ഞ കിഷന് ശ്രീകർ ഭരത് ബാറ്റിങ്ങിൽ തിളങ്ങാത്തതാണ് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയത്
അതിനൊപ്പം ഒരു ഇടവേളയ്ക്ക് ശേഷം ഇൻഡ്യൻ ടീമിൽ തിരിച്ചെത്തി മികച്ച് പ്രകടനം നടത്തിയ രഹാനെ വീണ്ടും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തും.