സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ പ്രത്യേക ജാഗ്രത പലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. നാളെ മുതൽ രണ്ട് ദിവസത്തേക്ക് കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി.
Related News
കേരളത്തിൽ 2,560 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2,150; മരണം 30
കേരളത്തില്‍ 2560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]
വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നു
വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’ എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നത്. സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ […]
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട്; കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ
അയോധ്യ വിഷയം കോൺഗ്രസിൽ പുകയുന്നു. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക് നൽകിയ നിർദ്ദേശം. അതേസമയം വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തിൽ പോകുന്നത് ജനം ഓർക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ബഹിഷ്കരിക്കുമെന്നാണ് കോൺഗ്രസ് നിലപാടെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുൻ […]