India Kerala

ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്, ലീഗിന് കടുത്ത വിയോജിപ്പ്; പി.എം.എ സലാം


മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

അതേസമയം സ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തിരുന്നു.

ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പൊലീസ്‌ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷാജൻ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുണെയിലും തിരച്ചിൽ നടത്തുന്നുണ്ട്‌.


ഷാജനെ ഉടൻ പിടികൂടുമെന്നാണ്‌ സൂചന. പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസ്‌.